അടൂർ : ഇംഗ്ലണ്ടിലെ ഇന്റർനാഷണൽ ബാക്യുലറേറ്റിന്റെ പരിശീലന, സംവാദ പരിപാടികളിൽ ഇന്ത്യൻ സാന്നിദ്ധ്യമായി ഏഴംകുളം സ്വദേശി ഡോ.വി.രാജീവ്. യുനസ്‌കോയുമായി ചേർന്ന് പ്രവർത്തിക്കുന്ന എഡ്യൂക്കേഷണൽ ഏജൻസിയാണ് ഇന്റർനാഷണൽ ബാക്കുലറേറ്റ്. ആഗോള വിദ്യാഭ്യാസ രംഗത്ത് വലിയ സംഭാവനകൾ നൽകുന്ന ഈ സ്ഥാപനത്തിന്റെ ആസ്ഥാനം സിറ്റ്സർലൻഡിലെ ജനീവയിലാണ്. 2023-24 വർഷത്തേക്ക് മലയാളം അദ്ധ്യാപകൻ എന്ന നിലയിൽ എക്സാമിനർ റസ്പോൺസിബിൾ, കൺസൾട്ടന്റ് എന്നീ ചുമതകളിലേക്ക് ഏജൻസി ഇദ്ദേഹത്തെ തിരഞ്ഞെടുത്തതിന്റെ ഭാഗമായാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.
അടൂർ ഏഴംകുളം ഊരകത്ത് ഇല്ലത്ത് രാജീവ് ഇപ്പോൾ കാസർഗോട് കേന്ദ്ര സർവകലാശാലയിലെ മലയാള വിഭാഗം അദ്ധ്യാപകനാണ്.
ഏജൻസിയുടെ 2023-ലെ വിജ്ഞാപനമനുസരിച്ചാണ് ഡോ.വി.രാജീവ് അപേക്ഷ സമർപ്പിച്ചത്. ശേഷം മൂന്ന് ഘട്ടങ്ങളായി നടന്ന പരീക്ഷകളും അഭിമുഖവും പൂർത്തിയാക്കിയ ശേഷമാണ് പരിശീലന പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇംഗ്ലണ്ടിലെ വെയ്ൽസിൽ വച്ച് പരിശീലനത്തിലും സംവാദത്തിലും ഒക്ടോബർ 23 മുതൽ 25 വരെയാണ് ഇദ്ദേഹം പങ്കെടുത്തത്. ഇന്റർനാഷണൽ ബാക്കുലറേറ്റിലേക്ക് ഈ വർഷം തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യക്കാരനും ഇദ്ദേഹമാണ്. അന്തരിച്ച ഭാഗവത ആചാര്യനും ദേവീ ഭാഗവത വിവർത്തകനുമായ പറക്കോട് എൻ.വി.നമ്പ്യാതിരിയുടെ മകനാണ് ഭാര്യ സി.എൽ.ജയകുമാരി ഇളമണ്ണൂർ ജി.പി.എം.എൽ.പി സ്കൂളിലെ പ്രഥമാദ്ധ്യാപികയാണ് . മക്കൾ: ഹരിനാരായണൻ, ശിവനാരായണൻ.