
അടൂർ : മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഏഴംകുളം ഗ്രാമപഞ്ചായത്തിലെ സ്കൂളുകളിലെ കുട്ടികളുടെ ഹരിത സഭ കൂടുതൽ ജനകീയമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും വേണ്ടി സംഘാടക സമിതി യോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കൂടി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് തുണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ രാധാമണി ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ബേബീലീന, സുരേഷ് ബാബു. ലേഖ, ചന്ദ്രബോസ്, സിനിജ, ആർ.പി. ജോസഫ്. പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്ന് എത്തിയ അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.