13-catholicate-college
കാതോലിക്കേറ്റ് കോളേജ് ഇംഗ്ലീഷ് വിഭാഗം പൂർവ വിദ്യാർത്ഥി സംഗമം മുൻ പ്രിൻസിപ്പൽ പ്രൊഫസർ എബ്രഹാം ജോർജ് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : കാതോലിക്കേറ്റ് കോളേജ് ഇംഗ്ലീഷ് വിഭാഗം പൂർവ വിദ്യാർത്ഥി സംഗമം മുൻ പ്രിൻസിപ്പൽ പ്രൊഫ,.എബ്രഹാം ജോർജ് ഉദ്ഘാടനംചെയ്തു. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ജ്യോതി സൂസൻ എബ്രഹാം, ഡോ.ആശ ഫിലിപ്പോസ്, പ്രൊഫ. പി.കെ.കോശി, സലീം പി.ചാക്കോ, അബ്ദുൽ രജീസ്, ജിജി അന്ന ജേക്കബ്, ജിഷ എലിസബത്ത് അഡ്വ. മനോജ്‌ തെക്കേടം എന്നിവർ സംസാരിച്ചു. കേരള ഫോക് ലോർ അക്കാദമി മെമ്പറും നാട്ടുസംഗീതകാരനുമായ അഡ്വ. സുരേഷ് സോമ ബഹുഭാഷ നാട്ടുസംഗീതം അവതരിപ്പിച്ചു. വിരമിക്കുന്ന അദ്ധ്യാപിക ഡോ ആശ ഫിലിപ്പോസിനെ ആദരിച്ചു. റാങ്ക് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.