13-waiting-shed
അയ്യപ്പ നഗർ റെസിഡന്റ്‌സ് അസോസിയേഷൻ വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്ര കവാടത്തോട് ചേർന്ന് എം.സി. റോഡരുകിൽ പണികഴിപ്പിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാട​നം ചെ​യ്യുന്നു

പന്തളം: വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്ര കവാടത്തോട് ചേർന്ന് എം.സി. റോഡരികിൽ അയ്യപ്പനഗർ റസിഡന്റ്‌സ് അസോസിയേഷൻ പണികഴിപ്പിച്ച വെയിറ്രിംഗ് ഷെഡിന്റെ ഉദ്ഘാടനം പ്രസിഡന്റ് സണ്ണി പി. ശ്രീധറിന്റെ അദ്ധ്യക്ഷതയിൽ ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ് ഭദ്രദീപം തെളിച്ചു. ജനറൽ സെക്രട്ടറി കെ. കെ. ദാമോദരൻ, നഗരസഭാ കൗൺസിലർമാരായ പുഷ്പലത പി. കെ, കെ .ആർ. രവി, ശ്രീദേവി കെ .വി .പന്തളം സി.ഐ. പ്രജീഷ് .ടി. ഡി,വലിയ കോയിക്കൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വിനോദ് കുമാർ .എസ് ,രാജേഷ്. വി. എം. ആർ .സുരേഷ് വർമ്മ , നരേന്ദ്രൻ നായർ, കെ .ആർ .കേരളവർമ്മ, ജി. പൃഥിപാൽ ,ബിൽ ടെക്ജയകുമാർ, എസ്. രാധാമണിയമ്മ, ചാലിപാലാ, ജി.എ.രാജീവ് നാഥ്, അഡ്വ: സൂരജ് സണ്ണി എന്നിവർ പ്രസംഗിച്ചു.