പന്തളം: സാംബവമഹാസഭ പൂഴിക്കാട് 20-​ാം നമ്പർ ശാഖാ വാർഷിക സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് രതീഷ് ജെ അദ്ധ്യക്ഷത വഹിച്ചു. മഹാസഭ സംസ്ഥാന എക്‌സി. അംഗം എൻ.പ്രദീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന എക്‌സി. അംഗം സി.കെ.രാജേന്ദ്രപ്രസാദ് വിദ്യാർത്ഥി അവാർഡുകൾ വിതരണം ചെയ്തു. ശാഖ സെക്രട്ടറി അഖിൽ ശങ്കർ റിപ്പോർട്ട് അവതരിപ്പിച്ചു. അനീഷ് കാരക്കാട്, കെ.ഗോപാലകൃഷ്ണൻ, എം.കെ.സത്യൻ, ശോഭനകുമാരി, രാധാമണി വിജയൻ, ശ്രീജ പ്രസന്നൻ, സിന്ധു അനിൽ, അജിത, എൻ.കാർത്തികേയൻ, എൻ.പ്രവീൺ കുമാർ, ബിന്ദു ശിവൻകുട്ടി, ധനുജ ലക്ഷ്മി, ഇന്ദിര നാരായണൻ, വിനീഷ് പ്രസാദ്, പ്രജീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി രതീഷ്.ജെ (പ്രസിഡന്റ്), മനോജ് നിരപ്പിൽ (വൈസ് പ്രസിഡന്റ്), പ്രവീൺ കുമാർ (സെക്രട്ടറി), എൻ.കാർത്തികേയൻ (ജോ.സെക്രട്ടറി), അഖിൽ ശങ്കർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടു​ത്തു.