
പത്തനംതിട്ട : പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്‌കൂളിൽ സോഷിയോ ഇക്കോളജിക്കൽ പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ ദേശീയ പക്ഷി ദിനത്തിന്റെ ഉദ്ഘാടനം പ്രഥമ അദ്ധ്യാപിക ശ്രീലത.സി നിർവഹിച്ചു. സോഷിയോ ഇക്കോളജിക്കൽ പഠനകേന്ദ്രം ഡയറക്ടറും മാനേജ്‌മെന്റ് പ്രതിനിധിയുമായ ഡോ.ആർ.സുനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യമുന എസ്.നായർ, അനിത കുമാരി ടി.എം, അഭിഷേക് പി.നായർ, റ്റാലിൻ എലിസബത്ത് ജോർജ് എന്നിവർ പ്രസംഗിച്ചു. പ്രബന്ധ അവതരണം, ക്വിസ് മത്സരം, പക്ഷി നിരീക്ഷണം എന്നിവയും നടത്തി.