badmin
ഓൾ കേരള ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഇന്റനാഷണൽ ബാഡ്മിന്റൺ അക്കാദമിയുടെ ആഭിമുഖ്യത്തിൽ എം.എസ് ശിവശങ്കരപിള്ള, പി.കെ പളനിയപ്പൻ പുളിമൂട്ടിൽ മെമ്മോറിയൽ ട്രോഫികൾക്കു വേണ്ടി നടന്ന ഓൾ കേരള ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ആലപ്പുഴയിൽ നിന്നുമുള്ള റോജിൻ ജേക്കബ്, റോബിൻസ് ടീമും 90 പ്ലസ് ഡബിൾസിൽ എറണാകുളത്തു നിന്നുമുള്ള നെൽസൻ, സമദ് ടീമും ചാമ്പ്യൻമാരായി. വിജയികൾക്ക് ചെങ്ങന്നൂർ സി.ഐ.എ.സി വിപിൻ സമ്മാനങ്ങൾ വിതരണം ചെയ്തു. അക്കാദമി എം.ഡി പ്രതീഷ് രാമനാഥൻ അദ്ധ്യക്ഷത വഹിച്ചു. എം.എസ് വേണുഗോപാൽ, പ്രതിപാൽ പുളിമൂട്ടിൽ, അലങ്കാർ മുരുകൻ,ആനന്ദ്ശങ്കർ,മാത്യൂസ്, ആർ ജയദേവൻ,നിബിൻ ഉതുപ്പാൻ,സോബി ചെറുവത്തൂർ, ഡോ.ഗോകുൽ,അരുൺ,ബിജു,വിവിൻ,റെജി മലയിൽ,എന്നിവർ സംസാരിച്ചു.