തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ മൂലസ്ഥാനമായ ചംക്രോത്ത് മഠത്തിൽ ഉത്ഥാന ഏകാദശിയോട് അനുബന്ധിച്ച് ക്ഷേത്ര ഉപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന സപ്താഹയജ്ഞത്തിന് ഉത്ഥാന ഏകാദശിയോടെ സമാപനമായി. ഏകാദശി വ്രതാചരണത്തിന്റെ സമാപനവും ഉത്ഥാന ഏകാദശിയോടനുബന്ധിച്ച് നടന്നു. ഇന്ന് രാവിലെ 7ന് കാലു കഴുകിച്ചൂട്ട് നടക്കും. തന്ത്രി അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. യഞ്ജാചാര്യൻ കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലായിരുന്നു യഞ്ജം.