ചിറ്റാർ: ചിറ്റാർ സ്‌പെഷ്യലിറ്റി ജില്ലാ ആശുപത്രി നിർമ്മാണത്തിന് ടെൻഡർ നടപടികളായി. 32 കോടി രൂപ ചെലവിൽ അത്യാധുനിക സംവിധാനങ്ങളുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ജില്ലാ സ്‌പെഷ്യൽ ആശുപത്രിയാണിത്. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ ആദ്യഘട്ട നിർമ്മാണത്തിന് ഏഴ് കോടി രൂപയുടെ അനുമതി ലഭിച്ചിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായാണ് നിർമ്മാണം.
ഗ്രൗണ്ട് ഫ്‌ളോറിൽ കാഷ്വാലിറ്റി, ഹെൽപ്പ് ഡെസ്‌ക്, ഗൈനക്ക് ഒ. പി റൂമുകൾ, പീഡിയാട്രിക് ഒ. പി റൂമുകൾ , ഡോക്ടേഴ്‌സ് റൂമുകൾ, നഴ്‌സസ് റെസ്റ്റിംഗ് റൂമുകൾ, ഫീഡിങ് റൂം, അനസ്‌തേഷ്യ മുറി, ഫാർമസി, ബൈസ്റ്റാൻഡേഴ്‌സ് വെയിറ്റിംഗ് ഏരിയ, തുടങ്ങിയവ ഉണ്ടാകും.
ഒന്നാം നിലയിൽ എമർജൻസി ഓപ്പറേഷൻ തിയേറ്റർ, അനസ്‌തേഷ്യ മുറി ലേബർ റൂമുകൾ, ഡോക്ടേഴ്‌സ് റൂമുകൾ, ഓപ്പറേഷൻ തിയേറ്ററുകൾ, പോസ്റ്റ് ഓപ്പറേറ്റ് വാർഡ്, ജനറൽ വാർഡ്, പോസ്റ്റ് ഓപ്പറേറ്റ് ഐ സി യു, ഗൈനക്ക് ഐ.സി.യു , മോഡുലാർ തിയേറ്റർ,ഫാർമസി, നഴ്‌സിംഗ് സ്റ്റേഷൻ,പോസ്റ്റിനേറ്റൽ വാർഡ് വെയിറ്റിംഗ് ഏരിയ, ടോയ്ലറ്റുകൾ , ബൈസ്റ്റാൻഡേഴ്‌സ് വെയിറ്റിംഗ് ഏരിയ, തുടങ്ങിയവ ഉണ്ടാകും.
2021ലാണ് ചിറ്റാറിൽ അമ്മയും കുഞ്ഞും സ്‌പെഷ്യൽ ജില്ലാ ആശുപത്രി സർക്കാർ അനുവദിച്ചത്. പ്രവാസി വ്യവസായി ഡോ. വർഗീസ് കുര്യൻ രണ്ട് ഏക്കർ ഭൂമി സൗജന്യമായി ആശുപത്രി നിർമ്മിക്കാൻ നൽകിയിരുന്നു.എന്നാൽ സ്വകാര്യ ഭൂമി നടപടിക്രമങ്ങൾ പാലിച്ച് റവന്യൂ ഭൂമിയാക്കി ആരോഗ്യവകുപ്പിന് കൈമാറുന്നതിൽ നിയമപരമായ കാലതാമസം ഉണ്ടായി. തുടർന്ന് മന്ത്രിസഭാ യോഗം ചേർന്ന് ഭൂമി ആരോഗ്യവകുപ്പിന് നൽകുകയായിരുന്നു.
--------------
32 കോടി ചെലവിൽ നിർമ്മാണം
ആദ്യഘട്ടത്തിൽ 7 കോടിയുടെ അനുമതി
--------------------
" നിർമ്മാണം തുടങ്ങാനുള്ള നടപടികൾ വേഗത്തിലാക്കും. രണ്ട്, മൂന്ന് ഘട്ട നിർമ്മാണത്തിന് നബാർഡിൽ നിന്ന് തുക ലഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അഡ്വ. കെ യു ജനീഷ് കുമാർ എം.എൽ.എ