 
പന്തളം : ശബരിമല തീർത്ഥാടനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പന്തളത്തെ ഹോട്ടലുകളിൽ അമിതവില ഈടാക്കാൻ ഹോട്ടൽ അസോസിയേഷന്റെ നോട്ടീസ്. കഴിഞ്ഞ ഒന്നാം തീയതി മുതൽ പന്തളത്തെ എല്ലാ ഹോട്ടലുകളിലും ചായ ഉൾപ്പെടെ 12 രൂപയിൽ കുറഞ്ഞ് ഒരു കച്ചവടവും നടത്താറില്ല. സാധാരണ ശബരിമല തീർത്ഥാടനം ആരംഭിക്കുന്നതിനു മുമ്പ് ജില്ലാ കളക്ടർ അടങ്ങുന്ന ഉദ്യോഗസ്ഥ സംഘം ഭക്ഷ്യ സുരക്ഷാ വകുപ്പും ഏകീകരിച്ച് കടകളിൽ വില നിശ്ചയിച്ചു നൽകുന്നത് പതിവാണ്. നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും നിർദ്ദേശങ്ങൾ ഇല്ലാതെയാണ് ഹോട്ടൽ ഉടമ അസോസിയേഷൻ വില നിശ്ചയിച്ചു നൽകി പ്രാബല്യത്തിൽ ആക്കിയത്. അമിത വിലയുടെ ഈടാക്കുന്നത് തടയാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പരിശോധന സംഘം നിലവിലുണ്ട്. ഇത്തരം കടകളിൽ പരിശോധന നടത്തി സർക്കാർ നിശ്ചയിക്കുന്ന വില ഈടാക്കാൻ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകുന്നത് പതിവാണെങ്കിലും ഇക്കുറി ഹോട്ടൽ ഉടമകൾ നേരത്തെ വില പ്രഖ്യാപിച്ചതിനാൽ വ്യാപാര മേഖലയിൽ ആരും ഇടപെടുന്ന സ്ഥിതിയല്ല.