
അടൂർ: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ അടൂർ പൊലീസ് സ്റ്റേഷനിൽ ആരംഭിച്ച കൗൺസിലിംഗ് സെന്ററിന്റെ വാർഷികാഘോഷം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനംചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ആദില എസ്. സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന ബാബു അദ്ധ്യക്ഷയായിരുന്നു. കമ്മ്യൂണിറ്റി കൗൺസിലർ രാജു എ നായർ, വി ജി വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജി സന്തോഷ് കുമാർ, വത്സലകുമാരി എം വി, തോമസ് ജോൺ, കോടിയാട് രാമചന്ദ്രൻ, എസ് ഹർഷകുമാർ, ബിന്ദുരേഖ കെ, അനുപ പി ആർ തുടങ്ങിയവർ സംസാരിച്ചു.