അടൂർ: എസ്. എൻ ട്രസ്റ്റ് ബോർഡംഗം വി.എസ് യശോധര പണിക്കരുടെ 72ാം ജൻമദിനവും ഗുരുധർമ്മ പ്രചരണത്തിന്റെ 56ാം വാർഷികവും ആഘോഷിച്ചു. ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണവും നടന്നു. യശോധര പണിക്കരുടെ പന്നിവിഴയിലെ വടക്കേക്കര വസതിയിൽ ഗുരുസ്മരണ, ഗുരുഭാവതപാരായണം. ചികിത്സാ സഹായ വിതരണം എന്നിവയും നടന്നു. അടൂർ നഗരസഭ കൗൺസിലർ രജനി രമേശ് ഉദ്ഘാടനം ചെയ്തു. ഗുരുധർമ്മ പ്രചരണസഭ കേന്ദ്ര കമ്മിറ്റിയംഗം കലഞ്ഞൂർ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. വർഗീസ് പേരയിൽ, അജി തടാലിൽ, കലഞ്ഞൂർ ശ്രീധരൻ, യശോധര പണിക്കരുടെ ഭാര്യ ജഗദ വൈ. മകൻ യദു കൃഷ്ണൻ എന്നിവർ സംസാരിച്ചു.