a-k-shanavas
ഏ.കെ. ഷാനവാസ് (പ്രസിഡൻ്റ്)

തിരുവല്ല : കച്ചവടം ചെയ്യുന്ന കടമുറികളുടെ വാടകയ്ക്കും ജി.എസ്.ടി ഏർപ്പെടുത്തി വ്യാപാരികളെ ദ്രോഹിക്കുന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി സമിതി തിരുവല്ല ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. വൻകിടമാളുകളും ഓൺലൈൻ വ്യാപാരങ്ങളും ഏറുന്ന കാലഘട്ടത്തിൽ വ്യാപാരമേഖല പ്രതിസന്ധിയിലാണ്. ലക്ഷകണക്കിന് വ്യാപാരികളെയാണ് പുതിയ ജി.എസ്.ടി നിയമത്തിലൂടെ സർക്കാർ ദ്രോഹിക്കുന്നത്. നിയമത്തിലെ ഈ വ്യവസ്ഥ കർശനമായി പിൻവലിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബിജു വർക്കി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എ.പി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി റോഷൻ ജേക്കബ്, വൈസ് പ്രസിഡന്റുമാരായ ക്ലാരമ്മ കൊച്ചീപ്പൻ മാപ്പിള, അബ്ദുൾസലാം, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഷിഹാബുദീൻ, സി.ടിഷിബു, സുജ ജയകുമാർ, സുപർണ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ഏ.കെ.ഷാനവാസ് (പ്രസിഡന്റ്), രാധാമണി മോഹൻ, അർച്ചനാ ഇളമൺ, കെ.എസ്. മധു, ഏബ്രഹാം വർഗീസ് (വൈസ് പ്രസിഡന്റുമാർ), ഡൊമിനിക് ജോസഫ് (സെക്രട്ടറി), കെ.പ്രദീപ്, രൻജി ജോസഫ്, ഇ.പി.വിജയ്‌, ബിനോജ് (ജോ.സെക്രട്ടറിമാർ), പി.ആർ.വിശ്വനാഥൻ (ട്രഷറാർ), ബിനുകുര്യൻ, പി.സി.ജയകുമാർ (എക്സി.അംഗങ്ങൾ).