eye

മല്ലപ്പള്ളി: ശാരോൺ ഫെലോഷിപ്പ് ചർച്ച് മല്ലപ്പള്ളി വെസ്റ്റ് സഭയുടെയും കല്ലട ഐ കെയർ ഹോസ്പിറ്റലിലെയും മൈക്രോ ലാബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും സൗജന്യ രക്ത പരിശോധനാ ക്യാമ്പും നാളെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെ മൂശാരിക്കവല ശാരോൺ ഫെലോഷിപ്പ് ചർച്ചിൽ നടക്കും. ആന്റോ ആന്റണി എം.പി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ഗോഡ്‌സൺ സി സണ്ണി അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ ടി എം വർഗീസ്, പാസ്റ്റർ സാം പി ജോസ്, സാം പട്ടേരി, എബി മേക്കരിങ്ങാട്ട് രതീഷ് പീറ്റർ എന്നിവർ പ്രസംഗിക്കും.