
പത്തനംതിട്ട : കിലയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ ദുരന്ത നിവാരണ പദ്ധതി രേഖ പുതുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന ബ്ലോക്ക്തല ദ്വിദിനപരിശീലനത്തിന് പറക്കോട് ബ്ലോക്കിൽ തുടക്കമായി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ അദ്ധ്യക്ഷത വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ സുനിൽ കുമാർ, ജില്ലാ ദുരന്തനിവാരണ പദ്ധതി കോർഡിനേറ്റർ ശ്രീനിധി രാമചന്ദ്രൻ, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റർ എ.ആർ.അജീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. കില ബ്ലോക്ക് കോർഡിനേറ്റർമാരായ എൻ.പ്രകാശ്, മധുസൂദനൻ, ദീപ, ഡി.എം.പ്ലാൻ കോർഡിനേറ്റർ ശ്രീനിധി എന്നിവർ ക്ലാസുകൾ നയിച്ചു.