പത്തനംതിട്ട: സ്കൂളിലെ അദ്ധ്യാപിക എഴുതിയ കവിത ചൊല്ലിയ വിദ്യാർത്ഥിക്ക് കോഴഞ്ചേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ കവിതാലാപന മത്സരത്തിൽ ഒന്നാംസ്ഥാനം. കോഴഞ്ചേരി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് വൺ കൊമേഴ്സ് വിദ്യാർത്ഥി ദേവികാരാജാണ് ഒന്നാമതെത്തിയത്. സ്കൂളിലെ ഹയർസെക്കൻഡറി അദ്ധ്യാപികയും കവിയുമായ അനിതാ ദിവോദയം എഴുതിയ വൃഷാലി എന്ന കവിതയാണ് ചൊല്ലിയത്. മഹാഭാരതത്തിൽ കർണന്റെ ഭാര്യയായ വൃഷാലി അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ സ്ത്രീപക്ഷ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന കവിതയാണിത്.