
തിരുവല്ല : ഭൂമിയുടെ തരംമാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകളിൽ 25 സെന്റിൽ കുറവ് വിസ്തീർണ്ണമുള്ളതും സൗജന്യ തരംമാറ്റത്തിന് അർഹതയുമുള്ള അപേക്ഷകളിൽ വേഗത്തിൽ തീർപ്പു കല്പിക്കുന്നതിനായി സർക്കാർ നിർദ്ദേശപ്രകാരം തിരുവല്ല താലൂക്ക്തല അദാലത്ത് 14ന് രാവിലെ 10മുതൽ തിരുവല്ല വി.ജി.എം ഹാളിൽ (എസ്.സി.എസ്) നടക്കും. ഉദ്യോഗസ്ഥതലത്തിൽ നടക്കുന്ന അദാലത്തിൽ ജില്ലാ കളക്ടർ, തിരുവല്ല സബ് കളക്ടർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ, തഹസിൽദാർ, ഭൂരേഖാ തഹസിൽദാർ, വിവിധ കൃഷി ഓഫീസർമാർ, വില്ലേജ് ഓഫീസർമാർ, മറ്റ് റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.