തിരുവല്ല : കുറ്റൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ ഇടത് സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ എല്ലാ സീറ്റിലും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഓരോ സ്ഥാനാർത്ഥിക്കും 1,300ലധികം വോട്ടുകൾ ഭൂരിപക്ഷം ലഭിച്ചു. കെ.വി അജികുമാർ, അഡ്വ.വി.എസ് അനീഷ്, മനോജ് മഠത്തുംമൂട്ടിൽ, മാത്യു കുര്യാക്കോസ്, പി.ആർ മിഥുൻ രാജ്, എം.കെ സാമുവൽ, ഹരികൃഷ്ണൻ, ബിൻസി ആരാമംമൂട്ടിൽ, ശോശാമ്മ കുരുവിള, വി.ആർ. പ്രേംകുമാർ, സജി മാത്യു, ജിതിൻ പി.ഷാജി, രഞ്ജുഷ രാജൻ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. വിജയത്തെതുടർന്ന് എൽ.ഡി.എഫ് പ്രവർത്തകർ കുറ്റൂരിൽ ആഹ്ലാദപ്രകടനം നടത്തി. തുടർന്ന് ചേർന്ന സ്വീകരണ സമ്മേളനം സി.പി.എം ഏരിയാ കമ്മിറ്റിഅംഗം അഡ്വ.ഫ്രാൻസീസ് വി.ആന്റണി ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് കുറ്റൂർ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ പി.ടി ലാലൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ ആക്ടിംഗ് സെക്രട്ടറി അഡ്വ.പി.ബി.സതീശ് കുമാർ, ഏരിയാകമ്മിറ്റി അംഗങ്ങളായ അഡ്വ.സുധീഷ് വെൺപാല, വിശാഖ് വിജയൻ, കെ.ബാലചന്ദ്രൻ, അഡ്വ.ജെനു മാത്യു, അഡ്വ.പ്രമോദ് ഇളമൺ, ടി.എ.റെജി കുമാർ, ടി.കെ.സുരേഷ്കുമാർ, അഡ്വ.ആർ.മനു, സി.കെ.പൊന്നപ്പൻ, ബിനിൽകുമാർ, കെ.ജി സഞ്ജു, അനു വി.ജോൺ, ജോൺ പി.ജോൺ, അഡ്വ.വി.കെ.സുനിൽ എന്നിവർ സംസാരിച്ചു.