പത്തനംതിട്ട : വാടകയ്ക്ക് മേൽ ഏർപ്പെടുത്തിയ 18ശതമാനം ജി.എസ്‌.ടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ജി.എസ്‌.ടി ഓഫീസിന്‌ മുമ്പിൽ പ്രതിഷേധ ധർണ നടത്തി. പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ജി.എസ്‌.ടി ഓഫീസിനു മുമ്പിൽ നടന്ന ധർണ കെ.എച്ച്ആർ.എ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്‌ പ്രസാദ് ആനന്ദഭവൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ എം കെ ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് മാത്യു, കെ.എം രാജ , സക്കീർ ശാന്തി, എൻ കെ നന്ദകുമാർ, റോയി മാത്യൂസ് എന്നിവർ സംസാരിച്ചു.