
കോന്നി: കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ മണ്ഡല മകര വിളക്ക് മഹോത്സവം 16 മുതൽ ജനുവരി 14 വരെ നടക്കും. എല്ലാ ദിവസവും വിശേഷാൽ 41 തൃപ്പടി പൂജ, 999 മലക്കൊടി പൂജയും മലവില്ല് പൂജയും സമർപ്പിച്ച് നടവിളക്ക്, മന വിളക്ക്, പടി വിളക്ക്, കളരി വിളക്ക് എന്നിവ തെളിയിക്കും. അന്നദാനം, ആനയൂട്ട്, മീനൂട്ട്, വാനര ഊട്ട്,പൊങ്കാല, മലയ്ക്ക് കരിക്ക് പടേനി, നാണയപ്പറ, മഞ്ഞൾപ്പറ, അവൽപ്പറ, മലർപ്പറ,അൻപൊലി, പുഷ്പാലങ്കാരം തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ അറിയിച്ചു.