1
കീഴ് വായ്പൂര് - പരിയാരം കരകളെ ബന്ധിപ്പിച്ച് മണിമലയാറ്റിലെ പാറക്കടവ് പാലം നിർമ്മിണത്തിനായി കണ്ടെത്തിയ ഭാഗം

മല്ലപ്പള്ളി : പാറക്കടവ് പാലം നിർമ്മാണം യാഥാർത്ഥ്യമാകുന്നത് കാത്ത് വായ്പൂര്, പരിയാരംപ്രദേശവാസികൾ. സംസ്ഥാന ബഡ്ജറ്റിൽ തുകവകയിരുത്തിയിട്ട് 7 വർഷം. 7ടെൻഡറുകൾ നടത്തിയിട്ടും പാലമെന്നത് സ്വപ്നമാകുകയാണ്. 2016-2017ലെ സംസ്ഥാന ബഡ്ജറ്റിൽ പാറക്കടവ്പാലം നിർമ്മാണത്തിനായി 10കോടി രൂപയാണ് വകക്കൊള്ളിച്ചത്. കിഫ്ബിയിൽനിന്നു ഫണ്ട്ലഭ്യമാക്കി പാലംപണിയുന്നതിനായിരുന്നു പദ്ധതി. ഇതിനായി 4 വർഷത്തിനിടയിൽ ടെൻഡർ പരമ്പര തന്നെ നടത്തിയെങ്കിലും കരാർ ഉറപ്പിക്കാൻ കഴിയാത്തതുമൂലം പുതിയ പാലത്തിലൂടെഅക്കരെയിക്കരെ കടക്കാമെന്ന പ്രതീക്ഷയ്ക്കും മങ്ങലേറ്റ സ്ഥിതിയാണ് നാട്ടുകാർക്കുള്ളത്. മണിമലയാറ്റിൽ പരിയാരം, കീഴ്വായ്പൂര് കരകളെബന്ധിപ്പിക്കുന്ന പാലത്തിന്ഇതിനോടകം 7 ടെൻഡറുകളാണ്ക്ഷണിച്ചത്. 6 തവണപൊതുമരാമത്ത് പാലംവിഭാഗമാണ് ടെൻഡർ ക്ഷണിച്ചത്.ഓഗസ്റ്റ് 16ന് അവസാനതിയതിയായി കേരള റോഡ് ഫണ്ട്ബോർഡും (കെആർഎഫ്ബി)ടെൻഡർ ക്ഷണിച്ചെങ്കിലും ഒരാൾമാത്രമാണ് പങ്കെടുത്തത്.

ചുമതല ഏറ്റാൽ നഷ്ടം കരാറുകാർക്ക്

എസ്റ്റിമേറ്റ് തുക വിനിയോഗിച്ച് നിർമ്മാണ പ്രവർത്തികൾ നടത്തിയാൽ നഷ്ടമുണ്ടാകുമെന്നതിലാണ് കരാറുകാർ പണിയേക്കാൻ ആരും തയാറാകാത്തത്. കഴിഞ്ഞിടെ എം.എൽ.എ ഇടപെട്ട് ടെൻഡർ തുറക്കുവാൻ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ ടെൻഡറിൽ ആരും പങ്കെടുക്കാതിരുന്നതിനാൽ 19ന് അവസാന തീയതിയായി റീ ടെൻഡർ ചെയ്തിരിക്കുകയാണ്. ഇതിൽ ആരും പങ്കെടുത്തില്ലെങ്കിൽ പാറക്കടവിൽ പാലം എന്നത് സ്വപ്നമായി മാറും.

......................

7 ടെൻഡറുകൾ,​ 7 വർഷം

2016 -2017ൽ 10 കോടി അനുവദിച്ചു