മല്ലപ്പള്ളി: വെണ്ണിക്കുളം ഉപജില്ലാ കേരളാ സ്കൂൾ ത്രിദിന കലോത്സവം കൊറ്റനാട് എസ്.സി.വി. ഹയർ സെക്കൻഡറി സ്കൂളിൽ ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ അഡ്വ. പ്രകാശ് ചരളേൽ അദ്ധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി. വെണ്ണിക്കുളം എ.ഇ.ഒ ബിന്ദു പി.ആർ, കൊറ്റനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ സുരേന്ദ്രനാഥ്, പഞ്ചായത്ത് അംഗങ്ങളായ റോബി ഏബ്രഹാം, ഉഷാ ഗോപി, ഇന്ദു എം. നായർ, രാജേഷ് കുമാർ , തങ്കമ്മ ജോർജ്, ജനറൽ കൺവീനർ കെ.എൻ.അനിൽ കുമാർ, പ്രിൻസിപ്പൽ വിദ്യാ ജി.നായർ, മറിയാമ്മ ചെറിയാൻ , പി.ടി.എ. പ്രസിഡന്റ് ഷാജി മാത്യു, സുരേഷ് കുമാർ. അരുൺ.എ, സുനിൽ ജോർജ് , പ്രീത.എസ് എന്നിവർ പ്രസംഗിച്ചു. അഞ്ചു വേദികളിലായി എൽ.പി,യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം സർഗ പ്രതിഭകൾ പങ്കെടുക്കുന്ന കലോൽസവം ഇന്ന് സമാപിക്കും.