റാന്നി : കേരള കൗൺസിൽ ഒഫ് ചർച്ചസ് ചിൽഡ്രൻസ് കമ്മിഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ കുട്ടിക്കൂട്ടം ശിശുദിന ആഘോഷങ്ങളുടെ കേന്ദ്രതല ഉദ്ഘാടനം ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പൊലീത്ത നിർവഹിച്ചു. കമ്മിഷൻ ചെയർമാൻ സ്മിജു ജേക്കബ് മറ്റക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കെ.സി.സി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി.തോമസ് മുഖ്യപ്രഭാഷണം നടത്തി. റവ. ജോൺസൺ വർഗീസ് ശിശുദിന സന്ദേശം നൽകി. റവ. ഫാ. സോബിൻ സാമുവൽ, റവ. ഫാ. അജു പി ജോൺ, പ്രിൻസിപ്പൽ തോമസ് ജോർജ്, റ്റിറ്റിൻ തേവരുമുറിയിൽ, ജാൻസി പീറ്റർ, സാംകുട്ടി പാലക്കാമണ്ണിൽ, ഡീനാമ്മ സെബാസ്റ്റ്യൻ, ഷൈനി ടോണി, മെസി ജോൺസൺ എന്നിവർ പ്രസംഗിച്ചു.