v

തിരുവല്ല : സർക്കാരിന്റെ വിജ്ഞാന പത്തനംതിട്ട തൊഴിൽ പദ്ധതിയുടെ ഭാഗമായുള്ള ജോബ് ഡ്രൈവ് 16ന് മാർത്തോമ്മാ കോളേജിൽ നടക്കും. രാവിലെ ഒമ്പതിന് തുടങ്ങും. വിവിധമേഖലയിലുള്ള 30 കമ്പനികൾ പങ്കെടുക്കും. എൻജിനിയറിങ്, നഴ്‌സിങ്, മാനേജ്‌മെന്റ് തുടങ്ങിയ പ്രൊഫഷണൽ തൊഴിലവസരങ്ങളും, എസ്‌.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്‌ളോമ, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷൻ തുടങ്ങി മറ്റ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കുമുള്ള തൊഴിലവസരങ്ങളാണ് ഉള്ളത്. ഡി.ഡബ്ല്യു.ഡി.എം.എസ്. പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും തൊഴിൽമേളയിൽ പങ്കെടുക്കുന്ന ഏതെങ്കിലും കമ്പനിയുടെ ഒരു തസ്തികയിലേക്കെങ്കിലും അപേക്ഷിക്കുകയും ചെയ്തവർക്കാണ് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ സാധിക്കുക. ഫോൺ: 8714699500.