bb

അടൂർ : പഴകുളം മേട്ടുപ്പുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പക്ഷി നിരീക്ഷകൻ സലീം അലിയുടെ ജന്മദിനം ആചരിച്ചു . പ്രകൃതി നിരീക്ഷകൻ ജോൺ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ് മീരാസാഹിബ് അദ്ധ്യക്ഷത വഹിച്ചു . എൽ ഷിംന, ഷാജി പൊടിയൻ, എസ് അൻവർഷ, മഹൽ എസ് താജുദീൻ മുഹമ്മദ് കൈസ് എന്നിവർ പ്രസംഗിച്ചു . ബാലവേദി പ്രസിഡന്റ് റസൂൽ റാവുത്തർ , ഷഹന എസ്, മുരളി കുടശ്ശനാട് വിനോദ് മുളമ്പുഴ എന്നിവർ ക്ലാസെടുത്തു .കരിങ്ങാലി പുഞ്ചയിൽ പക്ഷി നിരീക്ഷണം നടത്തി.