
പത്തനംതിട്ട : സൈക്കോ സോഷ്യൽ സ്‌കൂൾ കൗൺസിലർമാർ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർമാർ എന്നിവർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ യു.അബ്ദുൾ ബാരി അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ശിശു സംരക്ഷണ ഓഫീസർ ലതാകുമാരി, വനിതാ സംരക്ഷണ ഓഫീസർ എ.നിസ ഡോ. അമല മാത്യു, സ്‌നേഹ വാസു, ഡോ. സുമ ആൻ നൈനാൻ, സൈക്കോളജിസ്റ്റ് ആർ.ആൻസി, ഡോ. പ്രകാശ് രാമകൃഷ്ണൻ, മുഹമ്മദ് അൻസാരി എന്നിവർ പങ്കെടുത്തു.