ചെങ്ങന്നൂർ ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു പ്രവർത്തിക്കുന്ന വിവിധ സർക്കാർ സേവന കേന്ദ്രങ്ങൾക്ക് സൗജന്യമായി വൈദ്യുതി നൽകണമെന്ന ആവശ്യം തള്ളി റെയിൽവേ. എന്നാൽ ഇന്ന് മണ്ഡലക്കാല സർവീസ് തുടങ്ങുന്ന കെ.എസ്.ആർ. ടി .സി.യുടെ താൽകാലിക സ്റ്റേഷനായി റെയിൽവേയിൽ 6,000 രൂപ കെട്ടിവയ്ക്കേണ്ടിവന്നു. കൂടാതെ, മീറ്റർ നിരക്കനുസരിച്ചുള്ള തുകയും കൊടുക്കണം. മുന്നുതവണ നടന്ന അവലോകനയോഗങ്ങളിലും കെ.എസ്. ആർ.ടി.സി., പൊലീസ്, നഗരസഭ തുടങ്ങിയ വകുപ്പുകൾ റെയിൽവേ സൗജന്യമായി വൈദ്യുതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിശോധിക്കാമെന്നു മാത്രമാണ് റെയിൽവേ ഡിവിഷണൽ മാനേജർ അന്ന് അറിയിച്ചത്. പ്രീപെയ്‌ഡ് കൗണ്ടർ പ്രവർത്തിപ്പിക്കുന്നത് പൊലീസാണ്. നഗരസഭയ്ക്കും ആരോഗ്യവകുപ്പിനും സഹായകേന്ദ്രങ്ങളുണ്ടാകും. അതേസമയം, റെയിൽവേയുടെ ചട്ടങ്ങളനുസരിച്ച് സൗജന്യ വൈദ്യുതി നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് റെയിൽവേ അധികൃതർ. ഇക്കാര്യത്തിൽ ഉന്നതതലത്തിലാണ് തീരുമാനമെടുക്കേണ്ടതെന്നും അധികൃതർ പറയുന്നു.

കെ.എസ്.ആർ.ടി.സി സർവീസുകൾ ഇന്നുമുതൽ

ചെങ്ങന്നൂരിൽ നിന്ന് കെ.എസ്.ആർ.ടി.സി.യു ടെ ആദ്യ മണ്ഡലകാല സർവീസ് ഇന്നു രാവിലെ എട്ടിന് തുടങ്ങും. മന്ത്രി സജി ചെറിയാനും കൊടിക്കുന്നിൽ സുരേഷ് എം.പി.യും ചേർന്ന് ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. 75 ബസുകളാണ് മണ്ഡലക്കാല മാത്രമാണ് അവദിച്ചിരിക്കുന്നത്. സർവീസ് അവസാനിപ്പിച്ച ശേഷം ബസുകൾ പാർക്കുചെയ്യാൻ സ്ഥലമില്ലാത്തതാണ് പ്രധാന പ്രശ്ന‌ം. പാർക്കിംഗിനായി നഗരത്തിലെ സ്വകാര്യ മൈതാനം അനുവദിക്കണമെന്ന് കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ടെങ്കിലും തീരുമാനമായില്ല.

.........................

75 ബസുകൾ അനുവദിച്ചു