തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പത്താം വാർഷികാഘോഷങ്ങളുടെ സമാപനസമ്മേളനം നാളെ വൈകിട്ട് നാലിന് മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ സ്മാരക കൺവെൻഷൻ സെന്ററിൽ നടക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ബിലീവേഴ്സ് ഈസ്റ്റേൺ സഭാദ്ധ്യക്ഷൻ മോറാൻ മോർ സാമുവൽ തിയോഫിലസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. മാത്യു ടി തോമസ് എം.എൽ.എ, ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ എസ്, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി മാനേജറുമായ റവ.ഫാ സിജോ പന്തപ്പള്ളിൽ, ബിലീവേഴ്സ് ഈസ്റ്റേൺ സഭാ സെക്രട്ടറി റവ ഡോ.ഡാനിയൽ ജോൺസൺ, ബിലീവേഴ്സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഡോ.ജോൺ വല്യത്ത്, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ.എലിസബത്ത് ജോസഫ് എന്നിവർ പ്രസംഗിക്കും.