ചെങ്ങന്നൂർ: മുളക്കുഴ കാരയ്ക്കാട് വടക്ക് മുറിയിൽ കോട്ട എലിമുക്ക് കെ.വി.എൽ.പി സ്കൂളിനു എതിർവശം സംശയാസ്പദമായ രീതിയിൽ നിറുത്തിയിയിട്ടിരുന്ന കെ.എൽ -22-C-6163 എന്ന രജിസ്ട്രേഷൻ നമ്പരുള്ള കാറിൽ നിന്നും 85 ഗ്രാം കഞ്ചാവ് കണ്ടെത്തി. എക്സൈസ് ഇൻസ്‌പെക്ടർ കെ.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയിൽ കഞ്ചാവ് കണ്ടെത്തിയത്. പുത്തൻപുരയിൽ വീട്ടിൽ ഷമൺ മാത്യു (31), ചെങ്ങന്നൂർ തിട്ടമേൽ അർച്ചനാഭവനത്തിൽ അരുൺ വിക്രമൻ , മുളക്കുഴ കാരയ്ക്കാട് മുറിയിൽ വെട്ടിയിൽ ജിത്ത് രാജ്, എന്നിവർക്കെതിരെ എക്സൈസ് കേസെടുത്തു. കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേർഓടി രക്ഷപ്പെട്ടതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. പിടിയിലായ ആളും ഓടി രക്ഷപ്പെട്ട രണ്ടും പേരും നിരവധികേസുകളിൽ പ്രതികളാണ്. വാഹന പരിശോധനയിൽ സി.ഇ.ഒ പ്രദീഷ്, പി.ഒമാരായ ,ജി. പ്രകാശ്, ബാബു ഡാനിയ എന്നിവർ പങ്കെടുത്തു.