s

പത്തനംതിട്ട: എ.ഡി.എം നവീൻ ബാബുവിന്റെ ദുരൂഹമരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി നേതൃത്വത്തിൽ 19 ന് രാവിലെ 10 ന് മലയാലപ്പുഴ അമ്പലം ജംഗ്ഷനിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. കൊടുക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. പി.ജെ. കുര്യൻ, ആന്റോ ആന്റണി എം.പി, അഡ്വ. അടൂർ പ്രകാശ് എം.പി, അഡ്വ. ഷാനിമോൾ ഉസ്മാൻ, പഴകുളം മധു, അഡ്വ. എം.എം. നസീർ തുടങ്ങിയവർ പ്രസംഗിക്കും.