
ചെങ്ങന്നൂർ:- പുരോഗമന കലാസാഹിത്യ സംഘം ഏരിയ കമ്മിറ്റിയും പി കെ കുഞ്ഞച്ചൻ സ്മാരക ലൈബ്രറിയും സംയുക്തമായി വയലാർ അനുസ്മരണം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. സുധീഷ് വെൺപാല അനുസ്മരണ പ്രഭാഷണം നടത്തി. എം കെ ശ്രീകുമാർ, കൃഷ്ണകുമാർ കാരക്കാട്, പ്രൊഫസർ കുര്യൻ തോമസ്, ബിനു സെബാസ്റ്റ്യൻ, വി വി അജയൻ, മധു ചെങ്ങന്നൂർ, പി ഡി സുനീഷ് കുമാർ, വിജയകുമാർ, എ ജി ഷാനവാസ്,അഡ്വ. ദീപു ജേക്കബ്, പി കെ രവീന്ദ്രൻ, പത്മക , ജി ആശ എന്നിവർ സംസാരിച്ചു.