കോന്നി: ശ്രീനാരായണ പബ്ലിക് സ്കൂളിൽ ശിശുദിനം ആഘോഷിച്ചു. പ്രസംഗമത്സരത്തിൽ വിജയികളായ ദേവാ അജി ജഗന്നാഥനെ കുട്ടികളുടെ പ്രധാനമന്ത്രിയായും ഗൗരി തീർത്ഥയെ ഉപപ്രധാനമന്ത്രിയായും തിരഞ്ഞെടുത്തു. പ്രിൻസിപ്പൽ സിന്ധു പവിത്രൻ റാലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ദിവ്യാ സദാശിവൻ, അദ്ധ്യാപകരായ ശാന്തിനി വിഎസ്, ബിന്ദു പി എന്നിവർ സംസാരിച്ചു. മെമ്മറി ടെസ്റ്റ്, പസ്സിൽ മേക്കിങ്, ഡിബേറ്റ് തുടങ്ങിയ മത്സരങ്ങളും നടന്നു