
അടൂർ : ജവഹർലാൽ നെഹ്റുവിന്റെ 136-ാം ജന്മദിനം കോൺഗ്രസ് കടമ്പനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. മണ്ഡലം പ്രസിഡന്റ് റെജി മാമന്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണയോഗം ഡിസിസി അംഗം ജോസ് തോമസ് ഉദ്ഘാടനം ചെയ്തു ഡിസിസി ജനറൽ സെക്രട്ടറി ബിജിലി ജോസഫ് ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഷിബു ബേബി ,ജോയി തെക്കേവീട്ടിൽ,എൻ. ബാലകൃഷ്ണൻ,ജോസ് പി ജോൺ ,ഷീജ മുരളീധരൻ , വത്സമ്മ രാജു, എം ആർ ജയകുമാർ ,രാജു തോമസ്,ജോജി രാജൻ , ജിതിൻ ജെയിംസ് തുടങ്ങിയവർ സംസാരിച്ചു.