മല്ലപ്പള്ളി: ഓൾ ഇന്ത്യ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷന്റെ ഗുരുശ്രേഷ്ഠ പുരസ്കാരം ചുങ്കപ്പാറ സെന്റ് ജോർജസ് ഹൈസ്കൂൾ പ്രഥമാദ്ധ്യാപകൻ വർഗീസ് ജോസഫിന് . സ്കൂളിന്റെ സമഗ്ര പുരോഗതി, കുട്ടികളുടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ, സ്കൂളിനെ സമൂഹവുമായി ബന്ധിപ്പിക്കുന്ന വിവിധ പരിപാടികൾ , ശാസ്ത്ര സാങ്കേതിക രംഗവുമായി കുട്ടികളെ ബന്ധപ്പെടുത്തൽ, കലാ കായിക രംഗങ്ങളിലും, സ്കൗട്ട്, എൻ.സി.സി എന്നീ മേഖലകളിലുമുള്ള പങ്കാളിത്തം, സാമൂഹിക സാംസ്കാരിക രംഗങ്ങളിലുള്ള നേതൃത്വം എന്നിവ പരിഗണിച്ചാണ് അവാർഡ്. ചെങ്ങരൂർ സെന്റ് ജോർജ് എൽ.പി സ്കൂൾ എച്ച്.എം ഷൈല ജോസഫാണ് ഭാര്യ. വിദ്യാർത്ഥികളായ ഫെമി എലിസബേത്ത് വർഗീസ്, എമി എൽസ വർഗീസ് എന്നിവർ മക്കളാണ്. ജനുവരിയിൽ തൊടുപുഴയിൽ നടക്കുന്ന സമ്മേളനത്തിൽ അവാർഡ് നൽകും.