school-
കോന്നി ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ കോന്നി ഗവ: ഹയർ സെക്കൻഡറി സ്കൂൾ ടീം

കോന്നി: ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ജനറൽ വിഭാഗം ഓവറോൾ കിരീടം കോന്നി ഗവ: ഹയർ സെക്കൻഡറി സ്കൂളിന്. ലോവർ പ്രൈമറി മുതൽ ഹയർ സെക്കൻഡറിതലം വരെയുള്ള 150 ഓളം വിദ്യാർത്ഥികൾ ഈ നേട്ടം കൈവരിക്കാൻ സഹായിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ 196 പോയിന്റുകളോടെ ഒന്നാം സ്ഥാനവും, ഹൈസ്കൂൾ വിഭാഗത്തിൽ 222 പോയിന്റുകളോടെ ഒന്നാം സ്ഥാനവും,അറബിക് വിഭാഗത്തിൽ അപ്പർ പ്രൈമറി,ഹൈസ്കൂൾ വിഭാഗങ്ങളിൽ നേടിയ ഒന്നാം സ്ഥാനവുമാണ് സ്കൂളിനെ ഓവറോൾ കിരീട നേട്ടത്തിലേക്ക് എത്തിച്ചത്. കലോത്സവ ഇനങ്ങളിൽ ഈ വർഷം മുതൽ നടപ്പിലാക്കിയ അഞ്ച് ഗോത്ര വിഭാഗ കലകളിൽ മലയപ്പുലയാട്ടം, മംഗലംകളി എന്നീ ഇനങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾ സദസിന്റെ ശ്രദ്ധ നേടിയിരുന്നു.