പത്തനംതിട്ട : ജില്ലാശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ശിശുദിനറാലിയും പൊതുസമ്മേളനവും നടന്നു. രാവിലെ 8ന് കളക്ടറേറ്റ് അങ്കണത്തിൽ എ.എസ്.പി ആർ. ബിനു പതാക ഉയർത്തി. കളക്ടറേറ്റ് അങ്കണത്തിൽ നിന്നാരംഭിച്ച റാലി ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ ഫ്ലാഗ് ഓഫ് ചെയ്തു . സെൻട്രൽ ജംഗ്ഷൻ വഴി പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്‌കൂളിൽ റാലി സമാപിച്ചു . പൊതുസമ്മേളനത്തിൽ കുട്ടികളുടെ പ്രസിഡന്റ് ലാവണ്യ അജീഷ് ( കോഴഞ്ചേരി സെന്റ് തോമസ് ഗേൾസ് ഹൈസ്‌കൂൾ)അദ്ധ്യക്ഷത വഹിച്ചു. കുട്ടികളുടെ പ്രധാനമന്ത്രി ജെ. നിയതി ( തോട്ടുവ ഗവ. എൽ.പി.എസ് ) പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്പീക്കർ ലാവണ്യ എസ്. ലിനേഷ് ( കോന്നി ഗവ. ഹൈസ്‌കൂൾ )മുഖ്യപ്രഭാഷണം നടത്തി. ജില്ല കളക്ടർ എസ്. പ്രേം കൃഷ്ണൻ ശിശുദിന സന്ദേശം നടത്തി . ശിശുക്ഷേമ സമിതി ജില്ല വൈസ് പ്രസിഡന്റ് ആർ.അജിത് കുമാർ ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ജിജി മാത്യൂ സ്‌കറിയ, ഹെഡ്മിസ്ട്രസ് എം.ആർ അജി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു .
സെക്രട്ടറി ജി. ജി. പൊന്നമ്മ , ജില്ല ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ , ട്രഷറർ ദീപു ഏ.ജി, എസ്. മീരാസാഹിബ് , റെജി കെ.ജി , ദക്ഷ റ്റി ദീപു ( അട്ടച്ചാക്കൽ ഗവ.എൽ. പി.എസ് ) സ്വാഗതവും ആദികേശ് വിഷ്ണു (കാരംവേലി ഗവ. എൽ.പി. എസ് ) നന്ദിയും പറഞ്ഞു.
ശിശുദിനാഘോഷങ്ങൾക്ക് മുന്നോടിയായി കോഴഞ്ചേരിയിൽ നടന്ന വർണോത്സവ വിജയികൾക്കും ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പന്തളം എൻ.എസ്. എസ് ഇംഗ്ലീഷ് മീഡിയം യു.പി.എസ് ( ഒന്നാം സ്ഥാനം ) , തോട്ടുവ ഗവ. എൽ.പി.എസ് ( രണ്ടാം സ്ഥാനം ) കാരംവേലി ഗവ. എൽ.പി.എസ് (മുന്നാംസ്ഥാനം)സ്‌കൂളുകൾക്ക് ക്ലീന്റിന്റെ പേരിലുള്ള ട്രോഫികളും, ശിശുദിനറാലിയിൽ കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്‌കൂൾ ( ഒന്നാം സ്ഥാനം ) , പത്തനംതിട്ട സെന്റ് മേരീസ് ഹൈസ്‌ക്കൂൾ ( രണ്ടാം സ്ഥാനം ) , പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്‌കൂൾ ( മൂന്നാം സ്ഥാനം ) എന്നിവയ്ക്കുള്ള ട്രോഫികളും ചടങ്ങിൽ വിതരണം ചെയ്തു.