കോന്നി : കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽനടന്ന ജവഹർലാൽ നെഹ്റു അനുസ്മരണം കെ.പി.സി.സി അംഗം മാത്യു കുളുത്തുങ്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. പായിപ്പാട്ട് ശശിധരൻ നായരിൽ നിന്നും വീൽ ചെയർ ഏറ്റുവാങ്ങി കനിവ് പദ്ധതിയുടെ രണ്ടാംഘട്ടം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. ചിറ്റൂർ ശങ്കർ, എസ്. സന്തോഷ് കുമാർ, ദീനാമ്മറോയി, റോജി എബ്രഹാം, ശ്യാം എസ് കോന്നി അനി സാബു, സൗദി റഹിം, പ്രിയ. എസ്.തമ്പി, എ. അസീസ് കുട്ടി, സി.കെ.ലാലു, മോഹനൻ മുല്ലപ്പറമ്പിൽ, രാജീവ് മള്ളൂർ, സലാം കോന്നി, സണ്ണിക്കുട്ടി, എം.കെ. കൃഷ്ണൻകുട്ടി, സുലേഖ. വി. നായർ, ശോഭ മുരളി, ജോളി തോമസ്, ബഷീർ കോന്നി, നിഷ അനീഷ്, ലിസി സാം, തോമസ് ഡാനിയേൽ, റോബിൻ ചെങ്ങറ എന്നിവർ പ്രസംഗിച്ചു.