college
തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര കോൺഫറൻസ് ജോൺസ് ഹോപ്പ്ക്കിൻസ് സർവ്വകലാശാല അഭയാർത്ഥി - ദുരന്ത നിവാരണകേന്ദ്ര സ്ഥാപകൻ ഡോ. ഗിൽബർട്ട് ബേംഹാം ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : ദുരന്തമുഖങ്ങളിൽ ആസൂത്രിതവും സംയോജിതവുമായ പ്രവർത്തനങ്ങൾ നടപ്പാക്കേണ്ടതിന്റെ അടിയന്തര പ്രവർത്തന രീതികൾ ഏകോപിപ്പിച്ച് ആരോഗ്യ പ്രവർത്തകർ മുതൽ സാധാരണ ജനങ്ങൾ വരെയുള്ളവരെ പരിശീലിപ്പിക്കാൻ സംഘടിപ്പിച്ച അന്താരാഷ്ട്ര കോൺഫറൻസിന് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടക്കമായി. അൺ ഫോൾഡിംഗ് ന്യൂവർ ഇന്നോവേഷൻസ് ഫോർ ടുമോറോസ് എമർജൻസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് - യുണൈറ്റഡ് 24 എന്ന പേരിൽ സംഘടിപ്പിച്ച കോൺഫറൻസ് ജോൺസ് ഹോപ്പ്ക്കിൻസ് സർവകലാശാലയിലെ അഭയാർത്ഥി - ദുരന്ത നിവാരണകേന്ദ്ര സ്ഥാപകനും ഈമേഖലയിലെ വിദഗ്ദനുമായ ഡോ.ഗിൽബർട്ട് ബേംഹാം ഉദ്ഘാടനം ചെയ്തു. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി അസോ.ഡയറക്ടറും കാർഡിയോളജി വിഭാഗം മേധാവിയുമായ ഡോ.ജോൺ വല്യത്ത്, കോന്നി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ സെൻറർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും കോൺഫറൻസ് ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഡോ.ജിജു ജോസഫ്, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് പ്രൊഫ.ഡോ.ജോംസി ജോർജ്, ഫാ.തോമസ് വർഗീസ്, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ റോസി മാർസൽ, എൻ.ആർ.സി.എൻ.സി.ഡി എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ ഇടയാറന്മുള എന്നിവർ പങ്കെടുത്തു. ഓക്ലാൻഡ് സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫ.ഡോ. ട്രിനി എ.മാത്യു, ബാംഗ്ലൂർ നിംഹാൻസിലെ അഡീഷണൽ പ്രൊഫ.ഡോ.ജയകുമാർ സി, ഡോ.റോക്സ് മാത്യു കോൾ, ഡോ.വിജയ അരുൺകുമാർ, ഡോ.ജസീല എ, കെൽസി ട്രുലിക്, മിസ് സിയാ അരുൺ എന്നിവർ ക്ലാസെടുത്തു.