പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം 86-ാംനമ്പർ പത്തനംതിട്ട ടൗൺ ശാഖ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ മണ്ഡല ചിറപ്പ് മഹോത്സവം 16ന് ആരംഭിക്കും. 41 ദിവസമാണ് ചിറപ്പ് മഹോത്സവം. എല്ലാ ദിവസവും ഗുരുദേവ കൃതികളുടെ ആലാപനം, ഗുരുഭാഗവത പാരായണം, അയ്യപ്പസ്തുതി, ക്ഷേത്രമേൽശാന്തിയുടെ നേതൃത്വത്തിൽ സർവൈശ്വര്യപൂജ, പ്രസാദ വിതരണം എന്നിവ നടക്കുമെന്ന് പ്രസിഡന്റ് സി.ബി.സുരേഷ് കുമാർ, സെക്രട്ടറി സോമരാജൻ സി.കെ എന്നിവർ അറിയിച്ചു.