15-cherianadu-ayur
ചെറിയനാട് ഗ്രാമപഞ്ചായത്തിലെ ആലക്കോട് 37 നമ്പർ അംഗൻവാടിയുടെ നേതൃത്വത്തിൽ നടത്തിയ ശിശുദിന റാലി

ചെറിയനാട്: ചെറിയനാട് ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ ആലക്കോട് 37-ാം അങ്കണവാടിയുടെ നേതൃത്വത്തിൽ നടത്തിയ ശിശുദിന റാലിക്ക് ചെറിയനാട് ആയുർവേദ ഡിസ്‌പെൻസറിയുടെയും, ആയുഷ് യോഗ സെന്ററിന്റെയും നേതൃത്വത്തിൽ സ്വീകരണം നൽകി.ശിശുദിന റാലി വാർഡ് മെമ്പർ ശ്രീകുമാരി മധു ഉദ്ഘാടനം ചെയ്തു. റാലിയിൽ പങ്കെടുത്ത എല്ലാവർക്കും ആയുർവേദ ഡിസ്‌പെൻസറിയിലെ സ്റ്റാഫ് ആയുർവേദ മരുന്നുകൊണ്ട് ഉണ്ടാക്കിയ ആയുർവേദ ലഡു വിതരണം ചെയ്തു. ലോക പ്രമേഹ ദിനവും ശിശുദിനവും ഒന്നിച്ചു വന്ന ഈ അവസരത്തിൽ വളർന്നുവരുന്ന കുട്ടികൾ ആയുർവേദം ശീലമാക്കണമെന്നും ഭാവിതലമുറ പ്രമേഹം ഇല്ലാത്തവരായി വരട്ടെ എന്നും ഡോക്ടർ നിഷ ആശംസിച്ചു. പങ്കെടുത്ത എല്ലാവർക്കും ആശംസ അർപ്പിച്ച് അങ്കണവാടി ടീച്ചർ ലതിക സംസാരിച്ചു.