hh

പത്തനംതിട്ട : കെ.എസ്.ആർ.ടി.സിയെ സംരക്ഷിച്ച് നിലനിറുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കെ.എസ്.ടി.ഇ.എസ് ബി.എം.എസ് ജില്ലാ പ്രസിഡന്റ് എ.കെ.ഗിരീഷ് ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സിയുടെ ഫ്ളീറ്റ് ഓണർ പദവി പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് (ബി.എം.എസ്) സംസ്ഥാന വ്യാപകമായി നടത്തിയ 12 മണിക്കൂർ ഉപവാസ സത്യാഗ്രഹം പത്തനംതിട്ട ഡിപ്പോയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. രഘുനാഥ്, സംസ്ഥാന സെക്രട്ടറി ടി.അശോക് കുമാർ,യൂണിറ്റ് ട്രഷറർ ഇ.ജി.രാജശ്രീ, ഹരികുമാർ ചുട്ടിയിൽ, കെ.എൽ.യമുനാ ദേവി എന്നിവർ സംസാരിച്ചു.