local
ജിബി മാത്യു

റാന്നി: ഇരുചക്രവാഹനം കടത്തികൊണ്ടു പോയ ആളെ നാട്ടുകാർ തടഞ്ഞു വെച്ചു പൊലീസിൽ ഏൽപ്പിച്ചു. അയിരൂർ തെള്ളിയൂർക്കാവ് സ്വദേശി ഓലിക്കൽ മോനച്ചന്റെ മകൻ ജിബി മാത്യു (37) ആണ് പിടിയിലായത്. മോഷണം നടത്തിയ വാഹനം കോഴഞ്ചേരി ബസ് സ്റ്റാൻഡിന് സമീപത്തു നിന്നും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.രണ്ടു ദിവസം മുമ്പ് മാമുക്ക് ഇൻഡസ് മേട്ടോർസിന്റെ യാർഡിൽ നിന്നുമാണ് വാഹനം കടത്തിയത്. കമ്പനിയിലെ ജീവനക്കാരന്റെ വാഹനമായിരുന്നു.വാഹനത്തിന്റെ താക്കോൽ അതിൽ തന്നെ ഇട്ടിരുന്നതാണ് വാഹനം മോഷണം നടത്താൻ ഇയാളെ പ്രേരിപ്പിച്ചത്. പൊലീസ് പരാതിക്ക് പിന്നാലെ ഇയാളുടെ സി.സി.ടിവി ചിത്രവും സോഷ്യൽമീഡിയ വഴി പ്രചരിച്ചിരുന്നു. ഇന്നു വീണ്ടും മാമുക്കു വഴി ഇയാൾ എത്തിയതോടെ നാട്ടുകാർ ചേർന്ന് തടഞ്ഞു വയ്ക്കുകയായിരുന്നു. ജിബിയെ കോടതിയിൽ ഹാജരാക്കി.