daily

പ്രമാടം : ഫ്ലാറ്റിന്റെ വാതിലിനും കട്ടിളയ്ക്കും ഇടയിൽ കൈവിരൽ കുടുങ്ങിയ കുഞ്ഞിന് ഫയർ ഫോഴ്‌സ് രക്ഷകരായി. പ്രമാടം പൂങ്കാവ് അമ്മൂമ്മത്തോട്, വലിയവിളവിലെ ഫ്‌ളാറ്റിൽ താമസിക്കുന്ന പത്തനംതിട്ട എസ്. ബി. ഐ ശാഖയിലെ ജീവനക്കാരൻ അടൂർ സ്വദേശി ആൽവിൻ കോശിയുടെയും അനീന അന്നാ രാജന്റെയും മകൻ ഒരു വയസും മൂന്നു മാസവും പ്രായമുള്ള മകൻ അഭിജിത് സാറ ആൽവിനെ ആണ് പത്തനംതിട്ട ഫയർ ഫോഴ്‌സ് അംഗങ്ങൾ രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് 3.45ന് ആണ് സംഭവം. കളിക്കുന്നതിനിടെ കൈവിരൽ വാതിലിനും കട്ടിളയ്ക്കും ഇടയിൽ കുരുങ്ങുകയായിരുന്നു. പത്തനംതിട്ട ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ.സാബുവിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എസ്. രഞ്ജിത്ത്, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ മാരായ ഇ.നൗഷാദ്, എസ്.ഫ്രാൻസിസ്, എ.രഞ്ജിത്ത്, സി.ഷൈജു, എൻ. ആർ.തൻസീർ, കെ. ആർ.വിഷ്ണു,എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു