ചെങ്ങന്നൂർ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ചെങ്ങന്നൂരിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചെങ്ങന്നൂർ ബ്രാഞ്ചിന്റെ സഹകരണത്തോടെ വെള്ളാവൂർ ജംഗ്ഷനിൽ നിന്നും ഡോക്ടർ ഉമ്മൻസ് ഐ ക്ലിനിക് വരെ കൂട്ട നടത്തം സംഘടിപ്പിച്ചു. ചെങ്ങന്നൂർ പൊലീസ് സബ് ഇൻസ്‌പെക്ടർ കെ.മധു കുമാർ കൂട്ട നടത്തം ഫ്‌ളാഗ് ഓഫ് ചെയ്തു.