തിരുവല്ല : സെന്റ് മേരീസ് റസിഡൻഷ്യൽ പബ്ലിക് സ്കൂളിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ചും ശിശുദിന ആഘോഷത്തിന്റെ ഭാഗമായും അഖില കേരള കലാമത്സരങ്ങൾ സംഘടിപ്പിച്ചു. ജില്ലാ ശിശുക്ഷേമവകുപ്പ് ചെയർമാൻ അഡ്വ. എൻ. രാജീവ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ മിനി ജേക്കബ് ഫിലിപ്പ്, ജനറൽ കോർഡിനേറ്റർ മോജി സഖറിയ, ഹെഡ്മിസ്ട്രസ് ആനി ജേക്കബ്, അദ്ധ്യാപിക ഡാസി, ഹെഡ് ബോയ് അദ്വൈത്, ഹെഡ് ഗേൾ ലിയാന മാത്യു എന്നിവർ പ്രസംഗിച്ചു. കലാമത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.