15-vadaserikara-tttmvhss

വടശ്ശേരിക്കര: ടി. ടി. ടി. എം. വി. എച്ച്. എസ് സ്‌കൂളിലെ എൻ. എസ്. എസ്. വോളന്റിയർമാർ ളാഹ മഞ്ഞത്തോട് ആദിവാസി ഊരിൽ പുതിയതായി ആരംഭിച്ച അങ്കണവാടി കുട്ടികൾക്കൊപ്പം ശിശുദിനം ആഘോഷിച്ചു. എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ ഷൈനി ജോസഫ് പരിപാടിക്ക് നേതൃത്വം നൽകി . ജില്ലാ പഞ്ചായത്ത് അംഗം ലേഖ സുരേഷ്, പെരുനാട് ഗ്രാമ പഞ്ചായത്ത് അംഗം മഞ്ജു, സ്‌കൂൾ മാനേജർ തോമസ് കോശി, ഫോറെസ്റ്റ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ടി ഒ ഗോപകുമാർ, സാമൂഹ്യ പ്രവർത്തക സൂസമ്മ, തുടങ്ങിയവർ പങ്കെടുത്തു.