തിരുവല്ല : ജവഹർ ബാൽ മഞ്ച്, പെരിങ്ങര യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.എം.വി ഹൈസ്കൂളിൽ ജവഹർലാൽ നെഹ്‌റു ജന്മദിനാഘോഷവും പ്രസംഗ മത്സരവും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരുന്ധതി അശോക് ഉദ്ഘാടനം ചെയ്തു. ബാൽ മഞ്ച് ബ്ലോക്ക്‌ കോർഡിനേറ്റർ എബ്രഹാം എം.ജി അദ്ധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപിക റെറ്റി ചെറിയാൻ, ബാൽ മഞ്ച് ജില്ലാ കോർഡിനേറ്റർ ശില്പ സൂസൻ തോമസ്, ആർ.ഭാസി, അഭിലാഷ് വെട്ടിക്കാടൻ, മനോജ്‌ കളരിക്കൽ, ടോണി ഇട്ടി, രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.