15-water-pipe
ചിറ്റാർ മാർക്കറ്റിംഗ് സമീപം സപ്ലൈകോ ഓഫീസിനു മുന്നിൽ കുടിവെള്ള പൈപ്പ് പൊട്ടിയനിലയിൽ

ചിറ്റാർ: ചിറ്റാർ സപ്ലൈകോ ഓഫീസിനു മുന്നിൽ കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് ആറുമാസത്തിലേറെയായി. അറ്റകുറ്റപ്പണിക്ക് ഇതുവരെ നടപടിയില്ല. വെള്ളം ഒഴുകി പായൽ നിറഞ്ഞതിനാൽ കാൽനടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരും അപകടത്തിൽപ്പെടുന്നുണ്ട്. പലതവണ പരാതിപ്പെട്ടിട്ടും നടപടിയില്ല. നാട്ടുകാർ ഇവിടം ചാക്കിട്ട് മൂടിയിരിക്കുകയാണ്.