പന്തളം : പന്തളം നഗരസഭ രണ്ടാം വാർഡിലെ 11-ാം നമ്പർ അങ്കണവാടിയിൽ ശിശുദിനം ആഘോഷിച്ചു. നെഹ്റുവിനെ അനുസ്മരിക്കുന്ന വേഷവിധാനങ്ങളുമായി എത്തിയ കുട്ടികൾ ചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തി തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം വാർഡ് കൗൺസിലർ കെ.ആർ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ സുനിതാ വേണു , വെൽഫയർ സമിതി അംഗങ്ങളായ വേണുകുമാരൻ നായർ, ശോഭാ അജയൻ സാവിത്രി രഞ്ജു ബിനൂപ് അനിതകുമാരി, ഉഷാ ശർമ്മ. ലതാ ശർമ്മ, ശ്രീലക്ഷ്മി, മഹിളാമണി മണിയമ്മാൾ തുടങ്ങിയവർ ശിശുദിന സന്ദേശങ്ങൾ നൽകി.