പന്തളം: പന്തളം ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ എൽ.പി. വിഭാഗത്തിലും യു.പി വിഭാഗത്തിലും ഓവറോൾ കിരീടം പൂഴിക്കാട് ഗവ.യു.പി.സ്‌കൂൾ കരസ്ഥമാക്കി. എൽ .പി. വിഭാഗം മത്സരങ്ങളിൽ 11 വ്യക്തിഗത ഇനങ്ങളിലും മൂന്ന് ഗ്രൂപ്പിനങ്ങളിലുമായി ആകെയുള്ള 65 പോയിന്റിൽ 63 പോയിന്റ് കരസ്ഥമാക്കിയാണ് എൽ.പി. ഓവറോൾ നേടിയത്. യു.പി.വിഭാഗത്തിൽ 13 വ്യക്തിഗത ഇനങ്ങളിലും 3 ഗ്രൂപ്പിനങ്ങളിലുമായി ആകെയുള്ള 80 പോയിന്റിൽ മുഴുവൻ പോയിന്റും നേടിയാണ് യു.പി.വിഭാഗം ഓവറോൾ നേടിയത്. പന്തളം നഗരസഭ വൈസ് ചെയർപേഴ്‌സൺ യു.രമ്യയിൽ നിന്നും സ്‌കൂൾ പ്രഥമാദ്ധ്യാപകനും അദ്ധ്യാപകരും കുട്ടികളും പി.ടി.എ അംഗങ്ങളും ചേർന്ന് ഓവറോൾ കിരീടം ഏറ്റുവാങ്ങി.